Connect with us

National

ബംഗാളില്‍ തൃണമൂല്‍ എംഎല്‍എ വെടിയേറ്റ് മരിച്ചു

Published

|

Last Updated

കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. നാദിയ ജില്ലയിലെ കൃഷ്ണഗഞ്ച് മണ്ഡലത്തിലെ എംഎല്‍എ സത്യജിത് ബിശ്വാസ് (37) ആണ് കൊല്ലപ്പെട്ടത്. ബംഗ്ലദേശ് അതിര്‍ത്തിക്കു സമീപം ഫുല്‍ബാരിയിലായിരുന്നു സംഭവം. സരസ്വതി പൂജ ചടങ്ങുകളില്‍ പങ്കെടുക്കുകയായിരുന്നു സത്യജിത്ത്.

സത്യജിത്തിന് നേരെ സംഘം നിരവധി തവണ വെടിയുതിര്‍ത്തതായി പോലീസ് പറഞ്ഞു. കൃത്യം നടത്തിയ ശേഷം സംഘം രക്ഷപ്പെട്ടു. സംഭവത്തിനു പിന്നില്‍ ബിജെപിയാണെന്നു തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ ഇത് ബിജെപി നിഷേധിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest