കര്‍ണാടകയില്‍ എംഎല്‍എമാര്‍ക്ക് കോടികളുടെ വാഗ്ദാനം: പ്രധാനമന്ത്രി മറുപടിപറയണമെന്ന് കോണ്‍ഗ്രസ്

Posted on: February 9, 2019 1:17 pm | Last updated: February 10, 2019 at 9:35 am

ന്യൂഡല്‍ഹി: കര്‍ണാടക സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്താനുള്ള അധാര്‍മിക പ്രവര്‍ത്തികളാണ് മോദിയും അമിത്ഷായും നടത്തുന്നതെന്ന് യെദ്യൂരപ്പയുടെ ഫോണ്‍ സംഭാഷണത്തിലൂടെ തെളിഞ്ഞുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍.

യെദ്യൂരപ്പ എംഎല്‍എമാരെ വിലക്കെടുക്കാനാണ് ശ്രമിക്കുന്നത്. 18 എംഎല്‍എമാര്‍ക്കായി 200 കോടി രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത് കൂടാതെ എംഎല്‍എമാര്‍ക്ക് ബോര#്ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങളും 12 എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വിലയിടുന്ന ഇത്തരം നീക്കങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയണം. സത്യപ്രതിജ്ഞാ ദിവസം മുതല്‍ കര്‍ണാടക സര്‍ക്കാറിനെ താഴെയിടാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ ആ മോഹം നടക്കില്ല- കെസി വേണുഗോപാല്‍ പറഞ്ഞു.