മുസഫര്‍ നഗര്‍ ഇരട്ടക്കൊല: ഏഴുപേര്‍ക്ക് ജീവപര്യന്തം

Posted on: February 8, 2019 5:07 pm | Last updated: February 8, 2019 at 10:50 pm

ലക്‌നൗ: 2013ല്‍ മുസഫര്‍ നഗര്‍ വര്‍ഗീയ കലാപത്തിന് വഴിമരുന്നിട്ട ഇരട്ട കൊലപാതക കേസിലെ ഏഴു പ്രതികളെ മുസഫര്‍ നഗര്‍ ജില്ലാ അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. സച്ചിന്‍, ഗൗരവ് എന്നീ യുവാക്കള്‍ കൊല്ലപ്പെട്ട കേസില്‍ മുസമ്മില്‍, മുജാസിം, ഫര്‍ഖാന്‍, നദീം, ജനാംഗീര്‍, അഫ്‌സല്‍, ഇഖ്ബാല്‍ എന്നിവരെയാണ് ശിക്ഷിച്ചത്.

മുസഫര്‍ നഗറിലെ കവാല്‍ ഗ്രാമത്തിലാണ് കൊലപാതക സംഭവമുണ്ടായത്. ഇതിനെ പിന്തുടര്‍ന്ന് മുസഫര്‍ നഗര്‍, ഷാംലി ജില്ലകളില്‍ ഹിന്ദു-മുസ്‌ലിം വര്‍ഗീയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും 63 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. 60,000ത്തോളം പേര്‍ ഇവിടങ്ങളില്‍ നിന്ന് പലായനം ചെയ്തു. ആറായിരത്തിനടുത്ത് കേസുകളാണ് കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത.്