കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുത്വലാഖ് നിയമം റദ്ദാക്കുമെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ

Posted on: February 7, 2019 10:47 pm | Last updated: February 8, 2019 at 9:16 am

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുത്വലാഖ് നിയമം റദ്ദാക്കുമെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും എം പിയുമായ സുഷ്മിത ദേവ്. എ ഐ സി സി ന്യൂനപക്ഷ വിഭാഗം ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കവെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.

മുത്വലാഖ് നിയമം മുസ്‌ലിം പുരുഷന്മാരെ ജയിലിലടക്കാനുള്ള പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നീക്കത്തിന്റെ ഭാഗമാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടി മാത്രമാണ് നിയമത്തെ എതിര്‍ത്തതെന്നും അവര്‍ പറഞ്ഞു. അതേസമയം, ഇത്തരം നിലപാടുകള്‍ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനാണെന്ന പ്രതികരണവുമായി ബി ജെ പി വക്താവ് സംബിത് പത്ര രംഗത്തെത്തി.