Connect with us

Kerala

ആലപ്പാട്ടെ കരിമണല്‍ ഖനനം: പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതി

Published

|

Last Updated

തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ചു പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചതായി വ്യവസായ വകുപ്പു മന്ത്രി ഇ പി ജയരാജന്‍. എം എല്‍ എമാരും കലക്ടറും അടങ്ങുന്നതാണ് സമിതി. മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

എം എല്‍ എമാരായ ആര്‍ രാമചന്ദ്രന്‍, എന്‍ വിജയന്‍ പിള്ള, കലക്ടര്‍ ഡോ. എസ് കാര്‍ത്തികേയന്‍ ഐ എ എസ് എന്നിവര്‍ സമിതിയിലുണ്ട്. സീ വാഷിംഗ് ഒരുമാസത്തേക്ക് നിര്‍ത്തിവെക്കാനുള്ള തീരുമാനം കലക്ടറും കെ എം എം എല്‍ എംഡിയും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ഐ ആര്‍ ഇ അംഗീകരിച്ചതായും മന്ത്രി വെളിപ്പെടുത്തി.

സംസ്ഥാനത്തിന് വലിയ സംഭാവനകള്‍ നല്‍കിയ സ്ഥാപനങ്ങളെന്ന നിലയ്ക്ക് കെ എം എം എല്ലും ഐ ആര്‍ ഇയും നിലനില്‍ക്കുന്നതിനുള്ള സാഹചര്യമുണ്ടാകണം. ഇക്കാര്യത്തില്‍ മുന്‍ നിലപാടു തന്നെയാണ് ഇപ്പോഴുമെന്നും മന്ത്രി പറഞ്ഞു.