സഊദിയില്‍ വാഹനാപകടം: മലപ്പുറം സ്വദേശി ഉള്‍പ്പടെ രണ്ടുപേര്‍ മരിച്ചു

Posted on: February 7, 2019 7:06 pm | Last updated: February 7, 2019 at 7:06 pm

ത്വായിഫ്: സഊദിയിലെ ത്വായിഫിനു സമീപം തുര്‍ബയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പടെ രണ്ടുപേര്‍ മരിച്ചു. മലപ്പുറം കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് സ്വദേശി മാട്ടുമ്മല്‍ ഹൗസില്‍ സിദ്ധീഖ് എന്ന ബാപ്പു (50) വും സഊദി പൗരനുമാണ് മരിച്ചത്. കൊല്ലം സ്വദേശി നജീബിനു പരുക്കേറ്റു.

ജിദ്ദയില്‍ പെട്രോള്‍ പമ്പുകളുടെ അറ്റകുറ്റപ്പണി നടത്തുന്ന തൊഴിലാളികളാണ് ബാപ്പുവും നജീബും. ജോലിയുമായി ബന്ധപ്പെട്ട് ത്വായിഫില്‍ പോയി മടങ്ങിവരുന്നതിനിടെ ഇവര്‍ ഓടിച്ച പിക്കപ്പ് സഊദി പൗരന്റെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. സിദ്ധീഖിന്റെ ഖബറടക്കം സഊദിയില്‍ നടത്തും.