മോഷണാരോപണം;ആഷികിന്റെ ‘വൈറസി’ന് സ്‌റ്റേ

Posted on: February 7, 2019 1:12 pm | Last updated: February 7, 2019 at 5:37 pm

കൊച്ചി: കഥ മോഷ്ടിച്ചുവെന്ന പരാതിയില്‍ ആഷിക് അബു ചിത്രം ‘വൈറസി’ന് സ്റ്റേ. സംവിധായകന്‍ ഉദയ് ആനന്ദന്‍ സമര്‍പ്പിച്ച ഹരജിയിലാണ് എറണാകുളം ജില്ലാ കോടതി ചിത്രത്തിന് സ്‌റ്റേ അനുവദിച്ചത്. വൈറസ് എന്ന പേരും കഥയും തന്റേതാണെന്ന് ഉദയ് പരാതിയില്‍ പറയുന്നു. നവംബറില്‍ ഈ സിനിമയുടെ കഥ വൈറസ് എന്ന പേരില്‍ത്തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. ഇപ്പോള്‍ നടന്നത് പകര്‍പ്പവകാശ ലംഘനമാണ്.

കേസ് പരിഗണിക്കുന്ന ഫെബ്രവരി 16ന് ഇത് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുമെന്നും ഉദയ് പറയുന്നു. നിപ വൈറസിനെ പ്രതിരോധിച്ച കേരളത്തിന്റെ ചെറുത്തുനില്‍പ്പാണ് ചിത്രത്തിലൂടെ ആഷിക്അബു പറയാന്‍ ശ്രമിക്കുന്നത്. വലിയൊരു താരനിരയെ ഉള്‍പ്പെടുത്തി ഒരുക്കിയ ചിത്രം റിലീസ് ചെയ്യാന്‍ തയ്യാറെടുക്കവെയാണ് കോടതി സ്‌റ്റേ. പ്രണയകാലം , വൈറ്റ് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ഉദയ് ആനന്ദന്‍.