ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തുഷാര്‍ മത്സരിക്കരുത്: എസ്എന്‍ഡിപി

Posted on: February 7, 2019 11:33 am | Last updated: February 7, 2019 at 5:16 pm

തിരുവനന്തപുരം: ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗ ഭാരവാഹികള്‍ മത്സരിക്കേണ്ടതില്ലെന്നാണ് അഭിപ്രായമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എസ്എന്‍ഡിപിയുടെ പോഷക സംഘടനയല്ല ബിഡിജെഎസ്. ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയുടെ അന്തിമ വിധി എല്ലാവരും അനുസരിക്കണം. സുപ്രീം കോടതിയിലെ ദേവസ്വം ബോര്‍ഡ് സമീപനം നിലപാട് മാറ്റമായി കാണേണ്ടതില്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ഥിയായേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് വെള്ളാപ്പള്ളി നടേശന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.