സലയെ കാണാതായ വിമാനാപകടം: പുറത്തെടുത്ത മൃതദേഹം ആരുടേതെന്ന് വെളിപ്പെടുത്താതെ അധിക്യതര്‍

Posted on: February 7, 2019 10:32 am | Last updated: February 7, 2019 at 12:18 pm

ലണ്ടന്‍: അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സല സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍നിന്നും കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. എന്നാലിത് ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. സലയും പൈലറ്റ് ഡേവിഡ് ഇബോട്‌സണുമാണ് വിമാനത്തിലുണ്ടായിരുന്നത്. എന്നാല്‍ കണ്ടെടുത്ത മൃതദേഹം ആരുടേതാണെന്ന് വെളിപ്പെടുത്താന്‍ അധിക്യതര്‍ തയ്യാറായിട്ടില്ല.

തകര്‍ന്ന് വീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ഇംഗ്ലീഷ് ചാനലിലെ ഒരു ഭാഗത്ത് റിമോട്ട് നിയന്ത്രിത ഉപകരണമുപയോഗിച്ച് നടത്തിയ തിരച്ചിലില്‍ കഴിഞ്ഞ ദിവസം ഒര മൃതദേഹം കണ്ടെത്തിയിരുന്നു. ഇതിനി പിന്നാലെ തിരച്ചില്‍ സംഘം മൃതദേഹം പുറത്തെടുക്കുകയായിരുന്നു.