നടി ആക്രമിക്കപ്പെട്ട കേസ്: വനിതാ ജഡ്ജി വേണമെന്ന ആവശ്യം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Posted on: February 7, 2019 9:34 am | Last updated: February 7, 2019 at 11:34 am

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കായി വനിതാ ജഡ്ജി വേണമെന്ന ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ആക്രമിക്കപ്പെട്ട നടിയാണ് വിചാരണക്കായി വനിതാ ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഹൈക്കോടതി ആവശ്യപ്രകാരം പാലക്കാട് ജില്ലയിലെ വനിതാ ജഡ്ജിമാരുടെ പട്ടിക ഇന്ന് രജിസ്ട്രാര്‍ കൈമാറും.

നേരത്തെ തൃശൂര്‍, എറണാകുളം ജില്ലകളിലെ വനിതാ ജഡ്ജിമാരുടെ ലിസ്റ്റ് പരിശോധിച്ചിരുന്നുവെങ്കിലും ഒഴിവുള്ള വനിതാ ജഡ്ജിയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്നാണ് പാലക്കാട് ജില്ലയിലെ വനിതാ ജഡ്ജിമാരെ പരിഗണിക്കാന്‍ തീരുമാനിച്ചത്. വിചാരണക്ക് വനിതാ ജഡ്ജി വേണമെന്നത് തന്റെ അവകാശമാണെന്ന് നടി കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നുണ്ട്. പുട്ടുസ്വാമി കേസില്‍ 2017ലെ വിധിയും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് വനിതാ ജഡ്ജിമാരുടെ ലഭ്യത പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.