കേരളത്തിന് ആശ്വാസമേകി സര്‍വീസസ് തോല്‍വി

Posted on: February 6, 2019 9:12 pm | Last updated: February 6, 2019 at 9:13 pm

നെയ്‌വേലി: സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ആശ്വാസമേകി സര്‍വീസസിന്റെ തോല്‍വി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് സര്‍വീസസിനെ തെലുങ്കാന പരാജയപ്പെടുത്തിയതോടെയാണ് കേരളത്തിന് ആയുസ്സ് നീട്ടിക്കിട്ടിയത്. സര്‍വീസസ് ജയിച്ചിരുന്നുവെങ്കില്‍ കേരളത്തിന് ഫൈനല്‍ റൗണ്ട് കാണാതെ പുറത്തു പോകേണ്ടി വരുമായിരുന്നു.

ഏഴാം മിനുട്ടില്‍ ഷോണ്‍ വരുണ്‍ കുമാര്‍, 45ാം മിനുട്ടില്‍ ഷഫീഖ് മുഹമ്മദ് എന്നിവരാണ് തെലുങ്കാനക്കു വേണ്ടി ഗോള്‍ നേടിയത്. 89ാം മിനുട്ടില്‍ എ യു ഹരികൃഷ്ണയിലൂടെ സര്‍വീസസ് ഒരു ഗോള്‍ മടക്കി.

രണ്ടു മത്സരത്തിലെ സമനിലകളില്‍ നിന്ന് ലഭിച്ച രണ്ടു പോയിന്റ് മാത്രമാണ് കേരളത്തിന് ഇപ്പോഴുള്ളത്. കേരളത്തിന്റെ പ്രതീക്ഷകള്‍ നിലനില്‍ക്കണമെങ്കില്‍ അടുത്ത മത്സരത്തില്‍ സര്‍വീസസിനെ തോല്‍പ്പിക്കണം. ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിലെ കേരളമുള്‍പ്പെട്ട ഗ്രൂപ്പ് ബിയില്‍ നാലു പോയിന്റുമായി തെലുങ്കാനയാണ് മുന്നില്‍. സര്‍വീസസിന് മൂന്നു പോയിന്റാണുള്ളത്.