പ്രിയങ്കാ ഗാന്ധി എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു

Posted on: February 6, 2019 6:16 pm | Last updated: February 6, 2019 at 6:16 pm

ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധി എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു. ബുധനാഴ്ച വൈകിട്ടോടെ ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് എത്തിയാണ് പ്രിയങ്ക സ്ഥാനം ഏറ്റെടുത്തത്. നിരവധി പ്രവര്‍ത്തകര്‍ പ്രിയങ്കക്ക് ആശംസകള്‍ നേരാനായി പാര്‍ട്ടി ആസ്ഥാനത്തെത്തിയിരുന്നു. സ്ഥാനമേറ്റെടുത്ത ശേഷം പ്രിയങ്ക യുപിയില്‍നിന്നുള്ള പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി.

കള്ളപ്പണക്കേസില്‍ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രക്കൊപ്പം എന്‍ഫോഴ്‌സ്‌മെന്‍ര് ഓഫീസിലെത്തിയ പ്രിയങ്ക ബിജെപി സര്‍ക്കാര്‍ വാദ്രയെ വേട്ടയാടുകയാണെന്ന് ഒരു ദേശീയമാധ്യമത്തോട് പ്രതികരിച്ചിരുന്നു.