കള്ളപ്പണ കേസ്: റോബര്‍ട്ട് വാദ്ര ഇ ഡി മുമ്പാകെ ഹാജരായി

Posted on: February 6, 2019 4:50 pm | Last updated: February 6, 2019 at 8:06 pm

ന്യൂഡല്‍ഹി: കള്ളപ്പണ കേസില്‍ ചോദ്യം ചെയ്യലിനായി റോബര്‍ട്ട് വാദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ ഹാജരായി. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവാണ് വാദ്ര. ഡല്‍ഹിയിലെ ഏജന്‍സി ഓഫീസില്‍ പ്രിയങ്കക്കൊപ്പമാണ് വാദ്രയെത്തിയത്.

ലണ്ടനില്‍ അനധിക്യതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ വാദ്രക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു. കേസില്‍ ഫെബ്രവരി 16വരെ ഇടക്കാല ജാമ്യം അനുവദിച്ച ഡല്‍ഹി ഹൈക്കോടതി ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ ഹാജരാകാന്‍ വാദ്രയോട് നിര്‍ദേശിച്ചിരുന്നു. അതേ സമയം വാദ്രക്കെതിരായ കേസ് വലിയ രാഷ്ട്രീയ ആയുധമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി.