ആരുമായും സഖ്യത്തിനില്ല; മക്കള്‍ നീതി മയ്യം ഒറ്റക്ക് മത്സരിക്കുമെന്ന് കമല്‍ഹാസന്‍

Posted on: February 6, 2019 3:30 pm | Last updated: February 6, 2019 at 4:51 pm

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം ഒറ്റക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി പ്രസിഡന്റ് കമല്‍ഹാസന്‍. പുതുച്ചേരി ഉള്‍പ്പെടെ 40 സീറ്റുകളിലും പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തും. മറ്റ് പാര്‍ട്ടികളുമായി സഖ്യത്തിനില്ലെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഫെബ്രവരി 21നാണ് കമല്‍ഹാസന്‍ മക്കള്‍ നീതി മയ്യം പാര്‍ട്ടി പ്രഖ്യാപിച്ചത്. നേരത്തെ ഡിഎംകെയുമായോ എഡിഎംകെയുമായോ സഖ്യത്തിനില്ലെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കമല്‍ഹാസന്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയേക്കുമന്നുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് ആരുമായും സഖ്യത്തിനില്ലെന്ന നിലപാട്് ഇപ്പോള്‍ അദ്ദേഹം പരസ്യപ്പെടുത്തിയിരിക്കുന്നത്.