സുപ്രീം കോടതി ഉത്തരവ് സര്‍ക്കാറിന്റെ ധാര്‍മിക വിജയം: മമത

Posted on: February 5, 2019 12:39 pm | Last updated: February 5, 2019 at 8:32 pm

കൊല്‍ക്കത്ത: ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കോടതി ഉത്തരവ് സര്‍ക്കാറിന്റെ ധാര്‍മിക വിജയമാണ്. ഇത് രാജ്യത്തെ ജനങ്ങളുടെ വിജയമാണെന്നും മമത പറഞ്ഞു.

സിബിഐയുമായി സഹകരിക്കില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. നവീന്‍ പട്‌നായിക്, ചന്ദ്രബാബു നായിഡു എന്നിവരുമായി ആലോചിച്ച് തുടര്‍ പരിപാടികള്‍ തീരുമാനിക്കും. ആരു രാജ്യത്തിന്റെ യജമാനന്‍മാരല്ലെന്നും ജനാധിപത്യമാണ് രാജ്യത്തിന്റെ ജനാധിപത്യമെന്നും മമത പറഞ്ഞു.