ഒഴിവുകള്‍ നികത്തേണ്ടത് പിഎസ്‌സി; എംപാനലുകാരുടെ ഹരജി ഹൈക്കോടതി തള്ളി

Posted on: February 4, 2019 12:06 pm | Last updated: February 4, 2019 at 1:09 pm

കൊച്ചി: പിരിച്ചുവിട്ട നടപടിക്കെതിരെ കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. ഒഴിവുകള്‍ നികത്തേണ്ടത് പിഎസ്‌സിയാണെന്ന് കോടതി വ്യക്തമാക്കി. എംപാനല്‍ ജീവനക്കാര്‍ക്ക് പ്രതീക്ഷ നല്‍കിയ കെഎസ്ആര്‍ടിസി ,നിയമനത്തില്‍ കടിച്ച്തൂങ്ങിക്കിടക്കാന്‍ ഇവരെ പ്രേരിപ്പിച്ചെന്നും കോടതി വിലയിരുത്തി.

പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് കേസിലെ വിധി കെഎസ്ആര്‍ടിസിക്ക് ബാധകമാണ്. നഷ്ടപരിഹാരം നല്‍കാതെയാണ് പിരിച്ചുവിട്ടതെങ്കില്‍ എംപാനലുകാര്‍ക്ക് വ്യാവസായിക തര്‍ക്ക പരിഹാര കോടതിയേയോ ലേബര്‍ കോടതിയേയോ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.