അഭിമന്യു വധം: വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും

Posted on: February 4, 2019 10:19 am | Last updated: February 4, 2019 at 12:35 pm

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യു വധിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് ആരംഭിക്കും. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്ന് കണ്ടെത്തിയ 16 പേരാണ് ഇന്ന് വിചാരണക്ക് വിധേയമാവുക. കേസില്‍ ആകെ 27 പ്രതികളാണൂള്ളത്.

ഇതില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്ന് മുതല്‍ 16വരെ പ്രതികള്‍ക്കെതിരെ സെപ്തംബറില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഈ കുറ്റപത്രത്തെ അടിസ്ഥാനമാക്കിയാണ് വിചാരണ തുടങ്ങുന്നത്. കേസിലെ പ്രതികളെല്ലാം പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരാണ്. കൊലപാതകം, സംഘം ചേര്‍ന്ന് മര്‍ദിക്കല്‍,ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ ഏഴ് പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല.