Connect with us

Poem

തീരുമാനങ്ങള്‍

Published

|

Last Updated

കളിവഞ്ചി നഷ്ടമായവന്‍
കപ്പലോടിക്കരുത്
പലതിനെയും ഉള്‍ക്കൊണ്ട്
ചിലത് നിഷേധിക്കാം
വിള കാണുന്നത്
കളയുള്ളതിനാല്‍
വഴി പതറുമ്പോള്‍
മൊഴി മാറുന്നു
കനല്‍ ഹൃദയം
കവി ഹൃദയം
അരുവി കഴിഞ്ഞാ-
ലഗാധ ഗര്‍ത്തം
ഉടമയുടെ ജീവ-
നടിമ വിയര്‍പ്പാല്‍
ഇഹത്തിലുള്ളത്ര
ഐതീഹ്യത്തില്‍
അഹത്തിലുള്ളത്ര
അന്യനില്‍
ഇത്രകൂടി;
എല്ലാ ഓര്‍മകള്‍ക്കും
മറവിയാണനുഗ്രഹം