മുസ്തഫ മാസ്റ്റര്‍ കോഡൂരിനെ മഅ്ദിന്‍ അക്കാദമി ആദരിച്ചു

Posted on: February 3, 2019 10:50 am | Last updated: February 3, 2019 at 10:50 am

മലപ്പുറം: മഅ്ദിന്‍ അക്കാദമി ഇരുപതാം വാര്‍ഷികമായ വൈസനിയത്തിന്റെ വര്‍ക്കിംഗ് കണ്‍വീനറായി പ്രവര്‍ത്തിക്കുകയും മലപ്പുറത്ത് ഇസ്്‌ലാമിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്യുന്ന കേരള മുസ്്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ കോഡൂരിനെ മഅ്ദിന്‍ അക്കാദമി ആദരിച്ചു. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി എന്നിവര്‍ ആദരവ് ചടങ്ങിന് നേതൃത്വം നല്‍കി.

സയ്യിദ് പൂക്കോയ തങ്ങള്‍ തലപ്പാറ, സയ്യിദ് ഇസ്്മാഈല്‍ ബുഖാരി കടലുണ്ടി, സമസ്ത കേന്ദ്രമുശാവറ അംഗം അബ്ദുന്നാസര്‍ അഹ്്‌സനി ഒളവട്ടൂര്‍, സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി മേല്‍മുറി, മൊയ്തീന്‍ മുസ്്‌ലിയാര്‍ പുല്‍പ്പറ്റ, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി സംബന്ധിച്ചു.