Connect with us

Kerala

കേരളത്തില്‍ മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലെന്ന് കെ സുധാകരന്‍

Published

|

Last Updated

കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍പ്പോലും മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍. കേരളത്തിലൊഴികെ മറ്റൊരു സംസ്ഥാനത്തും ഒരു സീറ്റ് പോലും കിട്ടാത്ത സിപിഎമ്മിന് ഈ തിരഞ്ഞെടുപ്പില്‍ പ്രസക്തിയില്ല.

ദേശീയ പാര്‍ട്ടി പദവി വരെ നഷ്ടപ്പെടാന്‍ പോകുന്ന സിപിഎമ്മിന് വോട്ട് ചെയ്യുന്നത് പാഴ്‌വേലയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും കെ സുധാകരന്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു.