കീം 2019: പ്രൊഫഷണൽ കോഴ‌്സ‌് പ്രവേശനത്തിന‌് 28 വരെ അപേക്ഷിക്കാം

Posted on: February 2, 2019 5:02 pm | Last updated: February 2, 2019 at 5:02 pm

തിരുവനന്തപുരം: കേരളത്തിലെ എംബിബിഎസ്, ബിഡിഎസ് , ഹോമിയോപ്പതി, ആയുര്‍വേദം, സിദ്ധ, യുനാനി, അഗ്രികള്‍ചര്‍, ഫോറസ്ട്രി , വെറ്ററിനറി, ഫിഷറീസ്, എന്‍ജിനിയറിങ്, ആര്‍കിടെക്ചര്‍, ബിഫാം എന്നീ പ്രൊഫഷണല്‍ ബിരുദ കോഴ്‌സുകളിലെ ഈവര്‍ഷത്തെ പ്രവേശനത്തിന് നാളെ മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. 28 വരെയാണ് അപേക്ഷിക്കാനാകുക.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയം 28 വരെയാണെങ്കിലും അനുബന്ധ രേഖകള്‍ മാര്‍ച്ച് 31 വരെ അപ്ലോഡ് ചെയ്യാന്‍ സമയം അനുവദിച്ചിട്ടുണ്ട്. എന്‍ട്രന്‍സ് പരീക്ഷ സംബന്ധിച്ച വിജ്ഞാപനവും പ്രോസ്‌പെക്ട്‌സും ശനിയാഴ്ച പ്രസിദ്ധീകരിക്കും. ഇത്തവണ അപേക്ഷ ഫീസില്‍ വര്‍ധന ഇല്ല. അപേക്ഷ പൂര്‍ണമായും ഓണ്‍ലൈനിലാക്കി എന്ന പ്രത്യേഗതയുമുണ്ട്. ഇനിമുതല്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും എന്‍ട്രന്‍സ് കമീഷണറുടെ ഓഫീസിലേക്ക് താപാലില്‍ അയക്കേണ്ടതില്ല.

പ്രവേശനപരീക്ഷ, ഫലപ്രസിദ്ധീകരണം, അലോട്ട്‌മെന്റുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ ലഭ്യമാകുന്നതിന് പ്രവേശനപരീക്ഷാകമീഷണറുടെ www.cee.kerala.gov.in , www.cee kerala.org എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം.

🌐 http://www.cee-kerala.org/