ശാസ്ത്രത്തിന്റെ പിന്‍ബലമുണ്ടെന്ന അവകാശവാദത്തോടെ ചിലര്‍ മണ്ടത്തരങ്ങള്‍ പ്രചരിപ്പിക്കുന്നു: മുഖ്യമന്ത്രി

Posted on: February 2, 2019 3:44 pm | Last updated: February 2, 2019 at 3:44 pm

കൊല്ലം: വരും തലമുറയെ യുക്തിരഹിതമാക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നുവരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാമായണത്തിലേയും മഹാഭാരതത്തിലേയും പല കാര്യങ്ങളും ശാസ്ത്രത്തിന്റെ പിന്‍ബലമുണ്ടെന്ന അവകാശത്തോടെ ഉത്തരവാദിത്വപ്പെട്ടവര്‍ തന്നെ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

സാക്ഷര കേരളം അന്ധ വിശ്വാസങ്ങളില്‍ പിന്നിലല്ല. നക്ഷത്രഫലം മുതല്‍ മാന്ത്രിക മോതിരം വരെ ഇവിടെയുണ്ട്. കര്‍ണന്‍ ടെസ്റ്റ് ട്യൂബ് ശിശുവാണ്, പശു ഓക്‌സിജന്‍ പുറത്തുവിടുന്നു തുടങ്ങിയ മണ്ടത്തരങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ശാസ്ത്ര ബോധവും യുക്തി ചിന്തയും എവിടെയോ കൈമോശം വന്നുപോയി. ശാസ്ത്ര ബോധമുള്ള ജനതക്കെ സമൂഹത്തെ മുന്നോട്ട് കൊണ്ടുപോകാനാകുവെന്നും മുഖ്യമന്ത്രി പറഞ്ഞു.