Connect with us

National

ദളിത് , മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ ആനന്ദ് തെല്‍തുംദെ അറസ്റ്റില്‍

Published

|

Last Updated

പൂനെ: ദളിത്,മാര്‍ക്‌സിസ്റ്റ് ചിന്തകനും ഗോവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്ിലെ പ്രൊഫസറുമായ ആനന്ദ് തെല്‍തുംദെയെ പൂനെ പോലീസ് അറസ്റ്റ് ചെയ്തു. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അറസ്റ്റ്. 2017 ജനുവരിയില്‍ ഭീമ കൊറെഗാവില്‍ നടന്ന അക്രമ സംഭവങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് പൂനെ പോലീസ് ആനന്ദിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.

തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആനന്ദിന്റെ ആവശ്യം ജനുവരി 14ന് സുപ്രീം കോടതി തള്ളിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ പൂനെയിലെ പ്രത്യേക കോടതിയും തള്ളിയതോടെയാണ് അറസ്റ്റ്. പുലര്‍ച്ചെ നാല് മണിയോടെ മുംബൈ വിമാനത്താവളത്തില്‍വെച്ചായിരുന്നു അറസ്റ്റ്. ആനന്ദിനെ പൂനെയിലെ പ്രത്യേക കോടതിയില്‍ ഇന്ന് ഹാജരാക്കും. കേന്ദ്ര സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന കുറ്റങ്ങളാണ് ആനന്ദിന് മേല്‍ ചുമത്തിയിരിക്കുന്നത്.

Latest