ബിഹാറില്‍ ആര്‍ജെഡി നേതാവിന്റെ സഹോദരി പുത്രന്‍ വെടിയേറ്റ് മരിച്ചു

Posted on: February 2, 2019 9:22 am | Last updated: February 2, 2019 at 11:52 am

പാറ്റ്‌ന: ബിഹാറില്‍ ആര്‍ജെഡി നേതാവിന്റെ സഹോദരി പുത്രനെ അജ്ഞാതര്‍ വെടിവെച്ച് കൊന്നു. ആര്‍ജെഡി മുന്‍ എംപിയും ലാലു പ്രസാദ് യാദവിന്റെ അടുത്ത അനുയായിയുമായ മുഹമ്മദ് സലാഹുദ്ദീന്റെ സഹോദരി പുത്രന്‍ യൂസഫ് ആണ് കൊല്ലപ്പെട്ടത്.

2015ലെ കൊലപാതക കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിച്ചുവരികയാണ് മുഹമ്മദ് സലാഹുദീന്‍. മുമ്പ് ഗ്യാങ്സ്റ്ററായിരുന്ന സലാഹുദ്ദീന്‍ പിന്നീട് രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ കൊലപാതകം , തട്ടിക്കൊണ്ടുപോകല്‍ എന്നിവയടക്കം 63ഓളം കേസുകള്‍ നിലവിലുണ്ട്.