നോട്ട് നിരോധത്തിന് ശേഷം നികുതി വരുമാനം കൂടിയെന്ന് ഗോയല്‍

Posted on: February 1, 2019 2:23 pm | Last updated: February 1, 2019 at 2:23 pm

ന്യൂഡല്‍ഹി: നോട്ട് നിരോധത്തിന് ശേഷം നികുതി വരുമാനത്തില്‍ വലിയ വര്‍ധനയുണ്ടായതായി കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍. നോട്ട് നിരോധത്തിന് ശേഷം പ്രതൃക്ഷ നികുതി വരുമാനത്തില്‍ 18 ശതമാനം വളര്‍ച്ചയുണ്ടായി. വരുമാനം 6.38 ലക്ഷം കോടിയില്‍നിന്നും ഇത് 12 ലക്ഷം കോടിയായി ഉയര്‍ന്നു.

നോട്ട് നിരോധത്തിന് ശേഷം ഒരു കോടിയിലേറെപ്പേര്‍ വരുമാന നികുതി റിട്ടേണുകള്‍ സമര്‍പ്പിച്ചുവെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.ഏറ്റവും വലിയ നികുതി പരിഷ്‌കാരമായിരുന്നു ജിഎസ്ടി. നിത്യോപയോഗ സാധനങ്ങളുടെ വില ജിഎസ്ടിക്ക് ശേഷം ഗണ്യമായി കുറഞ്ഞുവെന്നും മന്ത്രി അവകാശപ്പെട്ടു.