ചരിത്രത്തിലാദ്യമായി പ്രതിരോധ ബജറ്റ് മൂന്ന് ലക്ഷം കോടി കവിഞ്ഞു

Posted on: February 1, 2019 12:39 pm | Last updated: February 1, 2019 at 3:04 pm

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ജനപ്രിയ ബജറ്റാണ് കേന്ദ്ര മന്ത്രി പിയുഷ് ഗോയല്‍ അവതരിപ്പിക്കുന്നത്. സൗജന്യ എല്‍പിജി കണക്ഷന്‍, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍, കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ ആറായിരം രൂപ എന്നീ പ്രഖ്യാപനങ്ങളെല്ലാം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് പ്രതിരോധ ബജറ്റ് മൂന്ന് ലക്ഷം കോടി കവിഞ്ഞിരിക്കുന്നത്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിക്കായി 35,000 കോടി വകയിരുത്തി.

വ്യവസായ വകുപ്പ് വ്യവസായ ആഭ്യന്തര വകുപ്പെന്ന് പേര് മാറും. ഹൈവേ വികസനത്തില്‍ ലോകത്തിലെ ഏറ്റവും മുന്നിലാണ് ഇന്ത്യയെന്ന് ഗോയല്‍ ബജറ്റ് പ്രസംഗത്തില്‍ പറയുന്നു. ഒരു ദിവസം 27 കിലോമീറ്റര്‍ ഹൈവേ നിര്‍മിക്കമെന്നും മന്ത്രി ബജറ്റ് അവതരത്തില്‍ പറഞ്#ു. പശുക്കളെ വാങ്ങാന്‍ വായ്പ, കിസാന്‍ ക്രഡിറ്റ് വായ്പകള്‍ക്ക് രണ്ട് ശമതാനം പലിശയിളവ് തുടങ്ങിയ കാര്യങ്ങളും ബജറ്റിലുണ്ട്.