കേന്ദ്ര ബജറ്റ് ചോര്‍ത്തിയെന്ന് കോണ്‍ഗ്രസ്; പകര്‍പ്പ് പുറത്തുവിട്ടു

Posted on: February 1, 2019 10:12 am | Last updated: February 1, 2019 at 11:30 am

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി പിയുഷ് ഗോയല്‍ ഇന്ന് ഇടക്കാല കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ ബജറ്റിലെ മുഖ്യ വിവരങ്ങള്‍ ചോര്‍ന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയാണ് ആരോപണവുമായി രംഗത്തെത്തിയത്.

നികുതിയിളവ് സംബന്ധിച്ച് സുപ്രധാന വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് തിവാരി ട്വീറ്റ് ചെയ്തു. ഇതിന്റെ പകര്‍പ്പും തിവാരി പുറത്തുവിട്ടിട്ടുണ്ട്. ഇതോടെ ബജറ്റിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടുവെന്നും ട്വീറ്റില്‍ പറയുന്നുണ്ട്. അതേ സമയം കേന്ദ്ര സര്‍ക്കാര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. രാവിലെ 11നാണ് ബജറ്റ് അവതരണം