കർഷകരെയും നികുതിദായകരെയും പ്രീതിപ്പെടുത്തി മോദി സർക്കാറിൻെറ അവസാന ബജറ്റ്

Posted on: February 1, 2019 8:22 am | Last updated: February 2, 2019 at 12:04 pm

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയെന്ന തോന്നിപ്പിക്കും വിധത്തിലുള്ള പ്രഖ്യാപനങ്ങളുമായി നരേന്ദ്ര മോദി ഗവണ്‍മെന്റിന്റെ അവസാന ബജറ്റ്. നികുതി ദായകര്‍ക്കും കര്‍ഷകര്‍ക്കും അസംഘടിത മേഖലയിലുള്ളവര്‍ക്കും ആശ്വാസകരമായ തീരുമാനങ്ങളും പ്രഖ്യാപനങ്ങളുമാണ് ബജറ്റില്‍ നിറയെ.

അഞ്ച് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായ നികുതി അടക്കേണ്ടതില്ല എന്നതാണ് സുപ്രധാന പ്രഖ്യാപനം. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപ പെന്‍ഷന്‍ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകരുടെ അക്കൗണ്ടിലേക്ക് 6000 രൂപ ലഭ്യമാക്കുന്ന കിസാന്‍ സമ്മാന്‍ നിധിയെന്ന കര്‍ഷകപ്രിയ പ്രഖ്യാപനവും ധനമന്ത്രിയുടെ ചുമതല വഹിക്കുന്ന പിയൂഷ് ഗോയല്‍ തന്റെ ആദ്യബജറ്റില്‍ നടത്തി.

LIVE UPDATES: