സ്ഥാനത്തുനിന്നും മാറ്റിയത് കെഎസ്ആര്‍ടിസിയെ കാമിനിയെപ്പോലെ സ്‌നേഹിച്ചതിനാല്‍: ടോമിന്‍ തച്ചങ്കരി

Posted on: January 31, 2019 9:28 pm | Last updated: February 1, 2019 at 8:56 am

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ കാമിനിയെപ്പോലെ കൂടുതലായി സ്‌നേഹിച്ചതുകൊണ്ടാകാം എംഡി സ്ഥാനത്തുനിന്നും തന്നെ മാറ്റിയതെന്ന് ടോമിന്‍ ജെ തച്ചങ്കരി. എംഡി സ്ഥാനം ചോദിച്ചു വാങ്ങിയതല്ലെന്നും എല്ലാം കാലം തെളിയിക്കുമെന്നും കെഎസ്ആര്‍ടിസി ആസ്ഥാനത്ത് നടന്ന വിടവാങ്ങല്‍ പ്രസംഗത്തില്‍ തച്ചങ്കരി പറഞ്ഞു.

കെഎസ്ആര്‍ടിസിയിലേക്ക് വന്നത് ഭിക്ഷക്കാരനായല്ല. സര്‍ക്കാര്‍ ആവശ്യപ്പെട്ടതെല്ലാം ചെയ്ത ശേഷമാണ് മടങ്ങുന്നത്. ഈ സ്ഥാപനത്തെ കാമിനിയെപ്പോലെ സ്‌നേഹിച്ച് തുടങ്ങിയിരുന്നു. ഒരു ഉദ്യോഗസ്ഥനും സ്ഥാപനത്തെ സ്വന്തമെന്ന് കരുതി സ്‌നേഹിക്കരുത്. അങ്ങനെ ചെയ്താല്‍ നിരാശയും മോഹഭംഗങ്ങളുമുണ്ടാകും. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പരിഭവമില്ലെന്നും തച്ചങ്കരി പറഞ്ഞു.