Kerala
പ്രളയ സെസ്: വിലക്കയറ്റമുണ്ടാകുമെന്ന് പ്രചരിപ്പിക്കുന്നവര്‍ കൃത്രിമ വിലക്കയറ്റത്തിന് അന്തരീഷം സൃഷ്ടിക്കുന്നു-ധനമന്ത്രി

തിരുവനന്തപുരം: പ്രളയ സെസ് വിലക്കയറ്റം ഉണ്ടാക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഉല്‍പ്പന്ന നികുതി യുഡിഎഫ് ഭരണകാലത്തേക്കാള്‍ കുറയുകയാണ് ചെയ്തതെന്നും ധനമന്ത്രി പറഞ്ഞു. ഒരു ശതമാനം സെസ് ചുമത്തുന്നത് കൊണ്ട് വന്‍ വിലക്കയറ്റമുണ്ടാകുമെന്ന് പ്രചരിപ്പിക്കുന്നവര്‍ കൃത്രിമ വിലക്കയറ്റത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
സെസ് ചുമത്താനുള്ള തീരുമാനം ആകാശത്തുനിന്നും പൊട്ടിവീണതല്ല. ദീര്‍ഘകാലത്തെ ചര്‍ച്ചക്ക് ശേഷമെടുത്ത തീരുമാനമാണിത്. പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്ന എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര അനുമതിയോടെ ഇത്തരത്തില്‍ സെസ് ചുമത്താറുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതൊരു ശാശ്വത നികുതിയല്ല. രണ്ട് വര്‍ഷത്തേക്ക് മാത്രമാണ്. ടൂത്ത് പേസ്റ്റിന് മുപ്പതര ശതമാനം നികുതിയുണ്ടായിരുന്നത് ഇപ്പോള്‍ 12 ശതമാനമായി കുറഞ്ഞു. 28 ശതമാനം നികുതിയുണ്ടായിരുന്ന മിക്ക ഉല്‍പ്പന്നങ്ങളുടേയും നികുതി കുറഞ്ഞുവെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.