മത്സ്യത്തൊഴിലാളികള്‍ക്ക് പലിശ രഹിത വായ്പ; പുനരധിവാസത്തിന് ഫ്‌ളാറ്റുകള്‍

       
    Posted on: January 31, 2019 10:26 am | Last updated: January 31, 2019 at 10:26 am

    തിരുവനന്തപുരം: മത്സ്യത്തൊഴിലാളി പുനരധിവാസത്തിന് ഫ്‌ളാറ്റുകള്‍ നിര്‍മിക്കും. കടലാക്രമണ ബാധിത തീരങ്ങളില്‍ നിന്ന് മാറിത്താമസിക്കുന്നവര്‍ക്ക് വീടിന് 10 ലക്ഷം രൂപ വീതം നല്‍കും. ഇവരുടെ പുനരധിവാസത്തിന് 100 കോടി രൂപ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്.

    ഓഖി പാക്കേജ് വിപുലീകരിക്കുകയും മത്സ്യത്തൊഴിലാളികള്‍ക്ക് പലിശ രഹിത വായ്പ ലഭ്യമാക്കുകയും ചെയ്യും. പൊഴിയൂരില്‍ മത്സ്യബന്ധന തുറമുഖം, മത്സ്യഫെഡിന് 100 കോടി എന്നിവയും ബജറ്റിലുണ്ട്.