Connect with us

Gulf

ഖത്വറിനെതിരെ യു എ ഇ പരാതിനല്‍കി

Published

|

Last Updated

ദുബൈ: ഖത്വറിനെതിരെ ലോക വ്യാപാര സംഘടനയില്‍ യു എ ഇ പരാതി നല്‍കി. യു എ ഇയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് ഖത്വര്‍ വിപണിയില്‍ വിലക്കേര്‍പ്പെടുത്തിയെന്നാരോപിച്ചാണ് ലോക വ്യാപാര സംഘടനയുടെ തര്‍ക്ക പരിഹാര സമിതിയില്‍ പരാതി നല്‍കിയതെന്ന് യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം അറിയിച്ചു.
യുഎഇയ്ക്ക് പുറമെ സഊദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്കും ഖത്വര്‍ വാണിജ്യ മന്ത്രാലയം വിലക്കേര്‍പ്പെടുത്തി. ഇതിന് പുറമെ ഈ രാജ്യങ്ങളില്‍ നിന്നുള്ള മരുന്നുകളും മറ്റ് ഉല്‍പന്നങ്ങളും രാജ്യത്ത് വില്‍ക്കരുതെന്ന് ഫാര്‍മസികള്‍ക്ക് ഖത്വര്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും യു എ ഇ ആരോപിച്ചു. ഖത്തറിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിര്‍മാണ സാമഗ്രികള്‍ വിതരണം ചെയ്യുന്ന അംഗീകൃത കമ്പനികളില്‍ നിന്ന് യുഎഇ ആസ്ഥാനമായുള്ള സ്ഥാപനങ്ങളെ ഒഴിവാക്കിയെന്നും ലോക വ്യാപാര സംഘടനക്ക് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ചെയ്യുന്നുവെന്ന കാരണത്താല്‍ 2017 ജൂണിലാണ് യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്വറുമായുള്ള നയതന്ത്ര-വാണിജ്യ- ബന്ധങ്ങള്‍ അവസാനിപ്പിച്ചത്. ഗതാഗത വിലക്കും ഏര്‍പ്പെടുത്തി. ഇതിനെതിരെ പരാതിയുമായി 2017 ജൂലൈയില്‍ ഖത്വര്‍ ലോക വാണിജ്യ സംഘടനയെ സമീപിച്ചിരുന്നു. ഈ കേസിന്റെ നടപടികള്‍ ഇപ്പോഴും തുടര്‍ന്നുവരികയാണ്.

---- facebook comment plugin here -----

Latest