‘റെഡ് സീ’ ദ്വീപുകളുടെ രൂപരേഖ തയ്യാറായി ; വികസന കുതിപ്പിനൊരുങ്ങി സഊദി

Posted on: January 30, 2019 9:06 pm | Last updated: January 30, 2019 at 9:06 pm

റിയാദ്:സഊദി വിഷന്‍ 2030 ന്റെ ഭാഗമായി നടപ്പിലാക്കുന്ന ‘റെഡ് സീ'(ചെങ്കടല്‍ പദ്ധതി) യുടെ രൂപ രേഖ തയ്യാറായി, പൂര്‍ണ്ണമായും പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തിയാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുള്ളത് .സഊദി അറേബ്യയുടെ വടക്ക് പടിഞ്ഞാറന്‍ തീരത്ത് 28,000 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലാണ് പദ്ധതി ഒരുങ്ങുന്നത് .ആദ്യഘട്ടം 2022 പ്രവര്‍ത്തനം ആരംഭിക്കും .

തീരമേഖലയിലുള്ള 90 ഓളം ചെറുദ്വീപുകള്‍, പൈതൃക പ്രദേശങ്ങള്‍, പര്‍വത നിരകള്‍, കടല്‍ തീരം എന്നിവയാണ് പദ്ധതി പ്രദേശങ്ങളില്‍ പെടുന്നത് . അഞ്ചു ദ്വീപുകളിലായി 3000 താമസ സൗകര്യങ്ങളോടെയുള്ള 14 ആഡംബര ഹോട്ടലുകള്‍ ,ആത്യാധുനീക വിനോദവാണിജ്യ കേന്ദ്രങ്ങള്‍ ,പാരമ്പര്യ മൂല്യങ്ങളിലും, റിസോര്‍ട്ട് ആദ്യ ഘട്ടത്തിലുണ്ടാവും,ലോകത്തെ മുന്‍നിര ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളുമായി ചേര്‍ന്നായിരിക്കും പദ്ധതിയുടെ നിര്‍മ്മാണം. 2030ല്‍ പദ്ധതി പൂര്‍ത്തിയാക്കും.നിര്‍മ്മാണം പൂര്‍ത്തിയയാവുന്നതോടെ ചെങ്കടല്‍ തീരം ഗള്‍ഫ്‌മേഖലയിലെ ഏറ്റവും വലിയ വിനോദസഞ്ചാര മേഖലയായി മാറും