Connect with us

Kerala

സീറ്റ് തന്നാല്‍ നിരസിക്കില്ലെന്ന് എംഐ ഷാനവാസിന്റെ മകള്‍

Published

|

Last Updated

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് തന്നാല്‍ നിരസിക്കില്ലെന്ന് അന്തരിച്ച എംപിയും കോണ്‍ഗ്രസ് നേതാവുമായ എംഐ ഷാനവാസിന്റെ മകള്‍ അമീന ഷാനവാസ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നും അവര്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയ രാഹുല്‍ എം ഐ ഷാനവാസിന്റെ വീട്ടിലേക്കാണ് ആദ്യം പോയത്.

വിമാനത്താവളത്തില്‍ നിന്ന് നേരെ നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപത്തെ വീട്ടിലേക്ക് പോയ രാഹുല്‍ ഗാന്ധി ഷാനവാസിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം 10 മിനിറ്റ് ചെലവഴിച്ചു. ഷാനവാസിന്റെ ഭാര്യ ജുബൈറിയത്ത് ബീഗം, മക്കളായ അമീന ഷാനവാസ്, ഹസീബ് ഷാനവാസ്, മരുമകള്‍ ടെസ്‌ന, കൊച്ചുമകള്‍ അയിഷ എന്നിവരുമായി രാഹുല്‍ സംസാരിച്ചു.

മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, മുകുള്‍ വാസ്‌നിക്, ശശി തരൂര്‍ തുടങ്ങിയവര്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.