പാര്‍ട്ടി ഓഫീസ് റെയ്ഡിനെതിരെ മുഖ്യമന്ത്രി;നടപടി രാഷ്ട്രീയപ്രവര്‍ത്തകരെ ഇകഴ്ത്തിക്കെട്ടാനെന്ന്

Posted on: January 28, 2019 11:55 am | Last updated: January 28, 2019 at 12:59 pm

തിരുവനന്തപുരം: പ്രതികളെ പിടികൂടാനായി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത എസ്പി ചൈത്ര തെരേസാ ജോണിന്റെ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.

രാഷ്ട്രീയ പ്രവര്‍ത്തകരെ ഇകഴ്ത്തിക്കാട്ടാന്‍ നടക്കുന്ന ശ്രമത്തിന്റെ ഭാഗമായാണ് സിപിഎം ജില്ലാകമ്മിറ്റി ഓഫിസിലെ റെയ്‌ഡെന്ന് മുഖ്യമന്ത്രി ആരോപിച്ചു. രാഷ്ട്രീയ പാര്‍ട്ടി ഓഫിസുകളില്‍ സാധാരണ റെയ്ഡ് നടക്കാറില്ല. പാര്‍ട്ടി ഓഫിസുകള്‍ ജനാധിപത്യത്തിന്റെ ഭാഗമാണ്. അന്വേഷണങ്ങളോടു രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കാറുണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.