അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ തയ്യാറെന്ന് മുഖ്യമന്ത്രി നിയമസഭയില്‍

Posted on: January 28, 2019 9:35 am | Last updated: January 28, 2019 at 4:59 pm

തിരുവനന്തപുരം: അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ യോഗം വിളിക്കാമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ . ഇതിനായി സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും ചോദ്യോത്തരവേളയില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞു.സംസ്ഥാനത്ത് അടുത്തിടെ നടന്ന ഹര്‍ത്താലുകളെ സര്‍ക്കാര്‍ ശക്കതമായി നേരിട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹര്‍ത്താലുകളുടെ മറവില്‍ അക്രമത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ നടപടിയെടുത്തു. സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ ചിലയിടങ്ങളില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ഹര്‍ത്താല്‍ അനുകൂലികള്‍ ശ്രമിച്ചു. ഇതിനെയെല്ലാം ഫലപ്രദമായ നേരിടാന്‍ പോലീസിനു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.