മൗലികാവകാശ നിഷേധങ്ങള്‍ക്കെതിരെ യോജിച്ച പ്രവര്‍ത്തനങ്ങള്‍ അനിവാര്യം: ഐ സി എഫ് ചര്‍ച്ചാ സംഗമം

Posted on: January 27, 2019 9:46 am | Last updated: January 28, 2019 at 9:49 am

യാമ്പു: രാജ്യത്ത് പെരുകികൊണ്ടിരിക്കുന്ന മൗലികാവകാശ നിഷേധ ങ്ങള്‍ക്കെതിരെ യോജിച്ച പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് യാമ്പു ഐ. സി. എഫ് ‘ഇന്ത്യന്‍ ജനാധിപത്യം: ഭരണഘടനയും മൗലി കാവകാശങ്ങളും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചാ സംഗ മം അഭിപ്രായപ്പെട്ടു. മതവും അതിന്റെ വ്യക്തി നിയമങ്ങളും അനു സരിച്ച് ജീവിക്കാനുള്ള അവകാശം മൗലികാവകാശങ്ങളില്‍ വളരെ പ്രധാനമാണ്. വര്‍ഗീയതയും അസഹിഷ്ണുതയും വളര്‍ത്തി ജനാധി പത്യ രാജ്യത്തിന്റെ മഹനീയ പാരമ്പര്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന വിധ്വംസക ശക്തികളെ കരുതിയിരിക്കണമെന്ന് ചര്‍ച്ചയില്‍ സംസാരിച്ചവര്‍ പറഞ്ഞു.

‘ഗള്‍ഫ് മാധ്യമം’ യാമ്പു റിപ്പോര്‍ട്ടര്‍ അനീസുദ്ദീന്‍ ചെറുകുളമ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. ഐ. സി. എഫ് പ്രസിഡന്റ് ഇസ്മായില്‍ മദനി പെരിന്താറ്റിരി ചടങ്ങില്‍ ആധ്യക്ഷതത വഹിച്ചു. ഫൈസല്‍ വാഴക്കാട് വിഷയാവതരണം നടത്തി. ഒ. ഐ. സി. സി യാമ്പു ജനറല്‍ സെക്രട്ടറി സിദ്ധീഖുല്‍ അക്ബര്‍, സാബു വെളിയം, ജഹാംഗീര്‍ ശാസ്ത്രംകോട്ട എന്നിവര്‍ പ്രസംഗിച്ചു. ഐ. സി. എഫ് യാമ്പു സെന്‍ട്രല്‍ സെക്രട്ടറി ഹഖീം പൊന്മള സ്വാഗതവും പി. ആര്‍ സെക്രട്ടറി അലി കളിയാട്ടുമുക്ക് നന്ദിയും പറഞ്ഞു