Connect with us

Ongoing News

സഊദിയില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

Published

|

Last Updated

റിയാദ് ഇന്ത്യൻ എംബസിയിൽ നടന്ന റിപ്പബ്ലിക് ദിന പരിപാടികൾ

റിയാദ് / ജിദ്ദ: ഇന്ത്യന്‍ റിപ്പബ്ലിക് ദിനം സൗദി അറേബ്യയിലും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. റിയാദ് എംബസിയില്‍ രാവിലെ ഒമ്പതിന് അംബാസഡര്‍ അഹമ്മദ് ജാവേദ് ദേശീയ പതാക ഉയര്‍ത്തി കോണ്‍സുലര്‍ ഉദ്യോഗസ്ഥരും റിയാദിലെ നിരവധി ഇന്ത്യക്കാരും ചടങ്ങില്‍ പാങ്കെടുത്തു തുടര്‍ന്ന് വിവിധ കലാപരിപാടികളും നടന്നു. ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ റിപ്പബ്ലിക് ദിന സന്ദേശം സ്ഥാനപതി വായിച്ചു. ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ഥിളുടെ കലാപരിപാടികളും അരങ്ങേറി, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു.

റിയാദ് ഇന്ത്യൻ എംബസിയിൽ നടന്ന റിപ്പബ്ലിക് ദിന പരിപാടികൾ

ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ നൂറുറഹ്മാന്‍ പതാക ഉയര്‍ത്തി. കാണ്‍സുലര്‍ ഉദ്യോഗസ്ഥരും ജിദ്ദയിലെ
നിരവധി ഇന്ത്യക്കാരും ചടങ്ങില്‍ പങ്കെടുത്തു. വാരാന്ത്യ അവധി ദിനമായതിനാല്‍ വന്‍ പങ്കാളിത്തമാണ് റിപ്പബ്ലിക്ക് ആഘോഷങ്ങള്‍ക്ക് സൗദിയില്‍ ഇത്തവണ ഉണ്ടായത്.

വീഡിയോ : ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന റിപ്പബ്ലിക് ദിന പരിപാടി 

കൂടുതല്‍ ചിത്രങ്ങള്‍: