സെന്‍കുമാറിന്റെ ആരോപണങ്ങള്‍ അപ്രസക്തം; വിലകല്‍പ്പിക്കുന്നില്ലെന്ന് നമ്പി നാരായണന്‍

Posted on: January 26, 2019 1:32 pm | Last updated: January 26, 2019 at 9:17 pm

തിരുവനന്തപുരം: തന്നെ പത്മ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതിനെതിര രംഗത്ത് വന്ന മുന്‍ ഡിജിപി സെന്‍കുമാറിന് നമ്പി നാരായണന്റെ മറുപടി. അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ക്ക് പ്രസക്തി ഇല്ലെന്നും അതിന് താന്‍ വിലകല്‍പ്പിക്കുന്നില്ലെന്നും പരാതിയുണ്ടെങ്കില്‍ കോടതിയില്‍ പറയട്ടെയെന്നും നമ്പി നാരായണന്‍ പറഞ്ഞു.

ചാരക്കേസ് അന്വേഷിക്കാനാല്ല സുപ്രിം കോടതി സമിതിയെ വെച്ചത്. മറിച്ച് പോലീസിന്റെ വീഴ്ചകള്‍ അന്വേഷിക്കാനാണ്. താന്‍ കൊടുത്ത കേസില്‍ പ്രതിയാണ് സെന്‍കുമാര്‍. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് വെപ്രാളം ഉണ്ടാകാമെന്നും നമ്പി നാരായണന്‍ പറഞ്ഞു.