Connect with us

National

ഇന്ത്യയുടെ സൈനിക ശക്തി വിളിച്ചോതി റിപ്പബ്ലിക് ദിനപരേഡ്

Published

|

Last Updated

ന്യൂഡല്‍ഹി: എഴുപതാമത് റിപ്പബ്ലിക് ദിനപരേഡ് രാജ്യത്തിന്റെ സൈനിക കരുത്ത് വിളിച്ചോതുന്നതായി മാറി. വിവിധ സേനാവിഭാങ്ങളുടെ കരുത്ത് വിളിച്ചോതുന്ന റിപ്പബ്ലിക്ദന പരേഡ് ഡല്‍ഹിയില്‍ നടന്നു്. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രാമഫോസയായിരുന്നു ഈവര്‍ഷത്തെ മുഖ്യാതിഥി.

അമേരിക്കയില്‍ നിന്ന് അടുത്തിടെ വാങ്ങിയ എം 777 എടു ഹൊവിസ്റ്റര്‍ പീരങ്കിയടക്കം ഇന്ത്യയുടെ സുപ്രധാന ആയുധങ്ങള്‍ പരേഡില്‍ പ്രദര്‍ശിപ്പിച്ചു. 90 മിനിറ്റ് പരേഡില്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്ഥാപനങ്ങളുടെയും 22 നിശ്ചലദൃശ്യങ്ങളാണ് അണിനിരന്നത്. സിക്കിമിന്റെ നിശ്ചല ദൃശ്യമാണ് ആദ്യം പ്രദര്‍ശിപ്പിച്ചത്. ഇത്തവണ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഗാന്ധിയുമായി ബന്ധപ്പെട്ടുള്ള നിശ്ചല ദൃശ്യങ്ങള്‍ മാത്രമെ പാടുള്ളുവെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ടായിരുന്നു. നവോത്ഥാനം പ്രമേയമായിക്കിയുള്ള കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് പരേഡില്‍ ഇത്തവണ അനുമതി ലഭിച്ചിരുന്നില്ല. ആസം റൈഫിള്‍സിന്റെ വനിതാ ബറ്റാലിയന്‍ ആദ്യമായി പങ്കെടുക്കുന്നു എന്ന പ്രത്യകതയും ഇത്തവണത്തെ പരേഡനുണ്ട്.

ഇതിന് മുമ്പായി ലാന്‍സ് നായിക് നസീര്‍ അഹമ്മദ് വാനിയുടെ കുടുംബത്തിന് അശോക ചക്ര പുരസ്‌കാരം രാഷ്ട്രപതി കൈമാറി. ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് സല്യൂട്ട് സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാന്‍ തുടങ്ങിയവരും ചടങ്ങ് വീക്ഷിക്കാനെത്തിയിട്ടുണ്ട്. രാവിലെ 9.45ഓടെ അമര്‍ ജവാന്‍ ജ്യോതിയിലെത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും സൈനിക മേധാവികളും ആദരമര്‍പ്പിച്ചു.