Connect with us

Kerala

പേരാമ്പ്രയില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്

Published

|

Last Updated

കോഴിക്കോട്: പേരാമ്പ്രയില്‍ ഹര്‍ത്താലിന് പിറകെയുണ്ടായ അക്രമങ്ങള്‍ക്ക് അറുതിയാകുന്നില്ല. പേരാമ്പ്ര പന്തിരിക്കരയില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്. ബിജെപി പ്രവര്‍ത്തരായ രണ്ട് പേരുടെ വീടുകള്‍ക്ക് നേരെയാണ് ഇന്ന് പുലര്‍ച്ചയോടെ ബോംബേറുണ്ടായത്. അക്രമത്തിന് പിന്നിലാരെന്ന് വ്യക്തമായിട്ടില്ല.

കഴിഞ്ഞ ദിവസം സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബേറുണ്ടായിരുന്നു. പഞ്ചായത്തംഗം കെപി ജയേഷിന്‍രെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് ബിജെപി പ്രവര്‍ത്തകരുടെ വീടിന് നേരെ ബോംബേറുണ്ടായിരിക്കുന്നത്. ശബരിമല കര്‍മസമതി നടത്തിയ ഹര്‍ത്താലിന് പിറകെ പേരേമ്പ്രയില്‍ നിരവധി അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ ആക്രമണമെന്നുമാണ് കരുതുന്നത്.

Latest