മതകലാലയങ്ങളുടെ സേവനം രാജ്യത്തിന് മുതല്‍കൂട്ട്: എസ് എസ് എഫ്

Posted on: January 23, 2019 9:51 pm | Last updated: January 23, 2019 at 9:56 pm
എസ് എസ് എഫ് ഹിന്ദ് സഫറിനെ ബീഹാറിലെ മധുപനി ജില്ലാ അതിർത്തിയിൽ സ്വീകരിക്കുന്നു

മധുബനി (ബീഹാര്‍): രാജ്യത്തെ മതകലാലയങ്ങളിലൂടെ ദശാബ്ദങ്ങളായി പഠിച്ചിറങ്ങിയ പണ്ഡിതന്‍മാര്‍ സമൂഹത്തിനും രാജ്യത്തിനും ചെയ്ത സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്ന് എസ് എസ് എഫ് ദേശീയ ജനറല്‍ സെക്രട്ടറി കെ എം അബൂബക്കര്‍ സിദ്ദീഖ് കര്‍ണാടക പറഞ്ഞു.

രാജ്യത്ത് മാനവികതയും ധാര്‍മികമൂല്യങ്ങളും സംരക്ഷിക്കുന്നതിന് മതകലാലയങ്ങള്‍ കൂടുതല്‍ സജീവമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദ് സഫര്‍ ദേശീയ യാത്രക്ക് ബീഹാറിലെ മധുബനിയില്‍ നല്‍യ സ്വീകരണ സമ്മേളനത്തില്‍ പ്രമേയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മതകലാലയങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ചില കോണുകളില്‍ നിന്ന് ഉണ്ടാവുന്നത് അപലപനിയമാണെന്നും ഇന്ത്യന്‍ മുസ്‌ലിംകളുടെ ദേശീയ ബോധത്തിന്റെ ഊര്‍ജ്ജ സ്രോതസ്സുകളാണ് മതകലാലയങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ് എസ് എഫ് ബീഹാര്‍ സ്‌റ്റേറ്റ് പ്രസിഡന്റ് റഹാന്‍ അന്‍ജും മിസ്ബാഹി അദ്ധ്യക്ഷത വഹിച്ചു. ഷൗക്കത്ത് നഈമി അല്‍ബുഖാരി മുഖ്യപ്രഭാഷണം നടത്തി.
മത സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ഖമര്‍ ആലം സഖാഫി സ്വാഗതവും മാസ്റ്റര്‍ ഇഷ്തിയാഖ് നന്ദിയും പറഞ്ഞു.

വീഡിയോ:

കൂടുതല്‍ ചിത്രങ്ങള്‍:

ബീഹാറിലെ മധുപനിയിലെ സ്വീകരണം
ദേശീയ പ്രസിഡന്റ് ശൗക്കത്ത് നഈമി സംസാരിക്കുന്നു
എസ് എസ് എഫ് ദേശീയ ജനറല്‍ സെക്രട്ടറി കെ എം അബൂബക്കര്‍ സിദ്ദീഖ് കര്‍ണാടക