ഡോ. വി ടി വിനോദിന് പ്രവാസി ഭാരതീയ സമ്മാന്‍

Posted on: January 23, 2019 6:28 pm | Last updated: January 23, 2019 at 8:11 pm
മസ്‌കത്ത്: പ്രാവസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം നേടി ഒമാനിലെ പ്രവാസി വ്യവസായി ഡോ. വി ടി വിനോദ്. രാഷ്ട്രപതിയില്‍ നിന്നും വിനോദ് പുരസ്‌കാരം ഏറ്റുവാങ്ങി. ബദര്‍ അല്‍ സമ ഹോസ്പിറ്റല്‍ ഗ്രൂപ്പ്, മാര്‍സ് ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങി നിരവധി വ്യാവസായിക സംരഭങ്ങളുടെ ഉടമയായ വി ടി വിനോദ് ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും നിറ സാന്നിധ്യമാണ്. നേരത്തെ നിരവധി പുരസ്‌കാരങ്ങള്‍ വിനോദിനെ തേടിയെത്തിയിട്ടുണ്ട്. ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹരായവരില്‍ രണ്ട് പേര്‍ മാത്രമാണ് മലയാളികള്‍.