കനകദുര്‍ഗക്ക് ഭര്‍തൃവീട്ടില്‍ പ്രവേശനം നിഷേധിച്ചതായി പരാതി

Posted on: January 23, 2019 12:02 am | Last updated: January 23, 2019 at 12:02 am

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തിയ കനകദുര്‍ഗക്ക് ഭര്‍തൃവീട്ടില്‍ പ്രവേശനം നിഷേധിച്ചതായി പരാതി. ഭര്‍തൃമാതാവിന്റെ മര്‍ദനത്തില്‍ പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കനകദുര്‍ഗ ചികിത്സ കഴിഞ്ഞെത്തിയപ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഭര്‍ത്താവ് അവരുടെ മാതാവിനെയും കുട്ടികളെയും കൂട്ടി വീട് പൂട്ടിപ്പോയെന്ന് കനകദുര്‍ഗയെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതേതുടര്‍ന്ന് സഖി വണ്‍ സ്‌റ്റോപ്പ് സെന്ററിലാണ് അവര്‍ ഇപ്പോള്‍ കഴിയുന്നത്.

ഭര്‍തൃ വീട്ടുകാരുടെ നടപടിക്കെതിരെ ജില്ലാ വയലന്‍സ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കു നല്‍കിയ പരാതി ബന്ധപ്പെട്ടവര്‍ കോടതിക്കു കൈമാറിയിട്ടുണ്ടെന്നും കനകദുര്‍ഗ പറഞ്ഞു.