കെ എ എസ്; മൂന്ന് സ്ട്രീമിലും സംവരണം ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം: എസ് എസ് എഫ്

Posted on: January 22, 2019 3:59 pm | Last updated: January 22, 2019 at 4:02 pm

 കോഴിക്കോട്‌: സംസ്ഥാന സർകാർ പ്രഖ്യാപിച്ച അഡ്മിനിസ്ട്രേറ്റീവ് സർവ്വിസിൽ മൂന്ന് സ്ട്രീമിലും സംവരണം അനുവദിക്കാനുള്ള സർകാർ തീരുമാനം സ്വാഗതാർഹമെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.

സംസ്ഥാന സർക്കാരിന്റെ ഭരണ നിർവഹണ പ്രക്രിയയിൽ പ്രധാന പങ്ക് വഹിക്കേണ്ട ഉദ്യോഗ ശൃംഖലയിൽ സർവീസിൽ നിന്നുള്ളവരുടെ റിക്രൂട്ട്മെന്റിൽ സംവരണം വേണ്ടെന്ന മുൻ നിലപാട് ഉയർന്ന് വന്ന പ്രതിഷേധങ്ങളുടെ പശ്ചാതലത്തിൽ സർകാർ പുന പരിശോധനക്ക് തയ്യാറാവുകയായിരുന്നു.