Connect with us

International

റഷ്യന്‍ കടലിടുക്കില്‍ രണ്ട് കപ്പലുകള്‍ക്ക് തീപ്പിടിച്ച് 14 മരണം; ജീവനക്കാരില്‍ 15 പേര്‍ ഇന്ത്യക്കാര്‍

Published

|

Last Updated

മോസ്‌കോ: റഷ്യക്കും ക്രിമിയക്കുമിടയില്‍ രണ്ട് ഇന്ധന കപ്പലുകള്‍ക്ക് തീപ്പിടിച്ച് 14 പേര്‍ മരിച്ചു. സംഭവത്തില്‍ 12 പേരെ കാണാതായിട്ടുണ്ട്. 12 പേരെ രക്ഷപ്പെടുത്തിയതായി റഷ്യന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്ട്ട് ചെയ്തു. 15 ഇന്ത്യക്കാരടക്കം 31 ജീവനക്കാരാണ് ഇരു കപ്പലുകളിലുമുള്ളത്.

റഷ്യയുടെ സമുദ്രാതിര്‍ത്തിയില്‍ കെര്‍ച് സ്‌ട്രെയിറ്റില്‍ തിങ്കളാഴ്ചയാണ് കപ്പലുകള്‍ക്ക് തീപ്പിടിച്ചത്. ഒരു കപ്പലില്‍നിന്നും മറ്റൊരു കപ്പലിലേക്ക് ഇന്ധനം മാറ്റുന്നതിനിടെയാണ് തീപ്പിടുത്ത്. ഒരു കപ്പലില്‍നിന്നും സ്‌ഫോടനത്തോടെ തീ അടുത്ത കപ്പലിലേക്ക് പടരുകയായിരുന്നു. കാന്‍ഡി എന്ന കപ്പലില്‍ എട്ട് ഇന്ത്യക്കാരും ഒമ്പത് തുര്‍ക്കികളുമടക്കം 17 പേരുണ്ട്. മാസ്‌ട്രോ എന്ന കപ്പലില്‍ ഏഴ് ഇന്ത്യക്കാരും ഏഴ് തുര്‍ക്കികളുമടക്കം 14 പേരുണ്ട്. കത്തുന്ന കപ്പലില്‍നിന്നും കടലിലേക്ക് ചാടിയ 12 പേരെയാണ് രക്ഷപ്പെടുത്തിയത്.