Connect with us

Kozhikode

എം എല്‍ എയെ നേരിട്ടുകണ്ട് സങ്കടം ബോധിപ്പിച്ച് വിദ്യാര്‍ഥികള്‍

Published

|

Last Updated

തോടന്നൂര്‍ യു പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പാറക്കല്‍ അബ്ദുല്ല എം എല്‍ എക്ക് നിവേദനം നല്‍കുന്നു

വടകര: തങ്ങളുടെ ദുരവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തോടന്നൂര്‍ യു പി സ്‌കൂള്‍ വിദ്യാര്‍ഥിള്‍ പാറക്കല്‍ അബ്ദുല്ല എം എല്‍ എയെ നേരില്‍ കണ്ട് സങ്കടം ബോധിപ്പിച്ചു. തോടന്നൂര്‍ യു പി സ്‌കൂളിന് മുന്നിലൂടെ പോകുന്ന റോഡ് ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ എം എല്‍ എയെ കണ്ട് നിവേദനം നല്‍കിയത്.

ഏകദേശം 130 വര്‍ഷത്തോളം പഴക്കമുള്ള സ്‌കൂളാണ് തോടന്നൂര്‍ യു പി സ്‌കൂള്‍. അത്ര തന്നെ പഴക്കമുള്ള പ്രസ്തുത റോഡ് കഴിഞ്ഞ പ്രളയകാലത്ത് കാല്‍നട പോലും സാധ്യമാവാത്ത രീതിയില്‍ നശിച്ചിരുന്നു. പിഞ്ചു കുട്ടികള്‍ മുതല്‍ നിരവധി പേര്‍ ദിനേന യാത്ര ചെയ്യുന്ന റോഡാണിത്. തോടന്നൂരില്‍ നിന്നും കോട്ടപ്പള്ളി വില്ലേജ് ഓഫീസിലേക്കുള്ള എളുപ്പവഴി കൂടി റോഡ് താര്‍ ചെയ്യുന്നതോടെ സഫലമാകും. വിദ്യാര്‍ഥികളെ പ്രതിനിധീകരിച്ച് ആദിഷ്, ഫസല്‍, ഷാനില്‍, അന്‍ഷിഫ്, അനുശ്രീ, അധ്യാപകരായ വി കെ സുബൈര്‍, സി ആര്‍ സജിത് എന്നിവരും ഒപ്പമുണ്ടായിരുന്നു.

 

Latest