വയനാട്ടില്‍ കെണിയില്‍ക്കുടുങ്ങിയ പുലിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

Posted on: January 22, 2019 11:23 am | Last updated: January 22, 2019 at 12:37 pm

കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടിയില്‍ താഴെയിറപ്പറ്റയിലെ ജനവാസ കേന്ദ്രത്തിന് സമീപമുള്ള തേയിലത്തോട്ടത്തില്‍ കുടുങ്ങിയ പുലിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. തേയിലച്ചെടികള്‍ക്കിടയിലെ കമ്പിയില്‍ കുടുങ്ങിയ പുലിയെ മൃഗഡോക്ടറുടെ സംഘമെത്തി മയക്കുവെടിവെച്ചിട്ടുണ്ട്. പുലിയെ ഇവിടെനിന്നും മാറ്റി ആവശ്യമായ ശ്രുശ്രൂഷകള്‍ നടത്തിയ ശേഷം തിരികെ കാട്ടില്‍ വിടാനാണ് വനപാലകര്‍ ശ്രമിക്കുന്നത്.

രാവിലെ തോട്ടത്തിലെത്തിയ തൊഴിലാളികളാണ് പുലിയെ കണ്ടത്. കാട്ട്പന്നിയെ പിടിക്കാന്‍വെച്ച കെണിയിലാണ് പുലി അകപ്പെട്ടതെന്നാണ് കരുതുന്നത്. പുലിക്ക് കാര്യമായ പരുക്കില്ലെന്നും സൂചനയുണ്ട്. പുലി മയങ്ങിയ ശേഷം ആരോഗ്യപരിശോധന നടത്തും. തുടര്‍ന്ന് കുഴപ്പമില്ലെന്ന് കണ്ടെത്തിയാല്‍ തിരികെ കാട്ടില്‍ വിടും.