Connect with us

National

റഫാല്‍ കരാര്‍ രേഖകള്‍ കൈവശമുണ്ട്; ഉടന്‍ പുറത്തുവിടും: അണ്ണ ഹസാരെ

Published

|

Last Updated

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാട് സംബന്ധിച്ച രേഖകള്‍ കൈവശമുണ്ടെന്നും രണ്ട് ദിവസമെടുത്ത് പഠിച്ച ശേഷം ഇവ പുറത്തുവിടുമെന്നും സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണ ഹസാരെ. കാര്‍ഷിക പ്രശ്‌നങ്ങള്‍ ഉന്നയിച്ച് അനശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം റഫാല്‍ ഇടപാട് സംബന്ധിച്ച രേഖകളുടെ ഉറവിടം വെളിപ്പെടുത്താന്‍ ഹസാരെ തയ്യാറായില്ല. കരാറുണ്ടാക്കുന്നതിന് ഒരു മാസം മുമ്പ് രൂപികരിച്ച കമ്പനി ഇടപാടില്‍ എങ്ങിനെ പങ്കാളിയായെന്ന് വ്യക്തമല്ല. ലോക്പാല്‍ നിയമം നടപ്പാക്കിയിരുന്നുവെങ്കില്‍ റഫാല്‍ അഴിമതി നടക്കുമായിരുന്നില്ലെന്നും ഹസാരെ പറഞ്ഞു. കര്‍ഷക ആവശ്യങ്ങളുന്നയിച്ച് ഈ മാസം 30ന് സ്വദേശമായ മഹാരാഷ്ട്രയിലെ റലേഗാവ് സിന്ധിയിലാണ് നിരാഹാരം സമരം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.