പിസി ജോര്‍ജിനെ കൂവിവിളിച്ച്‌ നാട്ടുകാര്‍; തെറിവിളിച്ച് മറുപടി; വീഡിയോ

Posted on: January 21, 2019 1:58 pm | Last updated: January 21, 2019 at 1:58 pm

കോട്ടയം: പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന് നാട്ടുകാരുടെ കൂവിവിളി. ചേന്നാട് കവലയില്‍ നടന്ന ഈരാട്ടുപേട്ട വോളി ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങിലാണ് സംഭവം. പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ പിസി ജോര്‍ജ് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ കൂവല്‍ ആരംഭിച്ചു.

കൂവലിനിടയില്‍ എംഎല്‍എ ഉദ്ഘാടന ചടങ്ങ് പെട്ടെന്ന് നടത്തുകയായിരുന്നു. കൂവിയവര്‍ക്ക് മറുപടി പറയാനും പിസി ജോര്‍ജ് മറന്നില്ല. ‘പോടാ അവിടുന്നു. മര്യാദ വേണം. ഇത് ഞാന്‍ ജനിച്ചുവളര്‍ന്ന കവലയാണ്. നിന്നെ ഒന്നും പേടിച്ച് പോകുന്നവന്‍ അല്ല ഞാന്‍. നീ ചന്തയാണെങ്കില്‍ നിന്നേക്കാള്‍ വലിയ ചന്തയാണ് ഞാന്‍. നീ കൂവിയാല്‍ പത്തായിട്ട് കൂവാനും എനിക്കാവും. വൃത്തികെട്ടവന്‍മാര്‍. മര്യാദ വേണ്ടെ ആള്‍ക്കാര്‍ക്ക്’ ഇത്രയും പറഞ്ഞ പി സി സ്ഥലം വിടുകയായിരുന്നു.

കഴിഞ്ഞ മാസം പൂഞ്ഞാറില്‍ നടന്ന റോഡ് ഉദ്ഘാടന ചടങ്ങിലും പിസി ജോര്‍ജിന് കൂവലും ചീമുട്ടയേറുമുണ്ടായിരുന്നു.